Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നരേന്ദ്ര മോദി പൊതുമേഖലാ സ്ഥാപനങ്ങളുടെ അന്തകൻ; കെ.സുധാകരൻ എം.പി

നരേന്ദ്ര മോദി പൊതുമേഖലാ സ്ഥാപനങ്ങളുടെ അന്തകൻ; കെ.സുധാകരൻ എം.പി

കണ്ണൂർ: വിവരസാങ്കേതിക വിദ്യയിലൂടെ പൊതുമേഖലാ സ്ഥാപനങ്ങൾ രാജ്യത്ത് കോൺഗ്രസ്സ് വളർത്തിയപ്പോൾ , അത്തരം സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് വിൽക്കുന്ന അന്തകനായി നരേന്ദ്ര മോദി മാറിയെന്ന് കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരൻ എം.പി. പറഞ്ഞു. ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ.) നേതൃത്വത്തിലുള്ള തപാൽ ജീവനക്കാരുടെ ജില്ലാ സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഫ്.എൻ . പി.ഒ.ജില്ലാ ചെയർമാൻ കരിപ്പാൽ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു സി. ജില്ലാ പ്രസിഡണ്ട് ഡോ: ജോസ് ജോർജ് പ്ലാത്തോട്ടം, എഫ്.എൻ.പി. ഒ. സംസ്ഥാന കൺവീനർ കെ.വി.സുധീർ കുമാർ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.യു. മുരളീധരൻ, സംസ്ഥാന സെക്രട്ടറി കെ. മഹേഷ്, ജില്ലാ കൺവീനർ വി.പി.ചന്ദ്രപ്രകാശ്, സംസ്ഥാന അസി.സെക്രട്ടറി ഇ. മനോജ് കുമാർ , സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് പി.പ്രേമദാസൻ ,ജില്ലാ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, പി.വി.രാമകൃഷ്ണൻ , ദിനു മൊട്ടമ്മൽ, ജില്ലാ പ്രസിഡന്റ് കെ.വി.വേണുഗോപാലൻ എന്നിവർ പ്രസംഗിച്ചു. സർവ്വീസിൽ നിന്നും വിരമിച്ച ജില്ലാ ചെയർമാൻ കരിപ്പാൽ സുരേന്ദ്രന് കെ.സുധാകരൻ ഉപഹാരം നൽകി. ജീവനക്കാർക്കുള്ള കൈത്താങ്ങ് -ചികിത്സാ ധനസഹായം എം.പി. വിതരണം ചെയ്തു. പ്ലസ് ടു വിജയി കൾക്കുള്ള എം.പി.സുധാകരൻ നായർ എൻഡോവ്മെന്റും എസ്.എസ്.എൽ.സി വിജയികൾക്കുള്ള ഉപഹാരം ചടങ്ങിൽ വിതരണം ചെയ്തു. വിരമിച്ച 13 ഓളം ജീവനക്കാർക്ക് സമ്മേളനം യാത്രയയപ്പ് നൽകി. ജില്ലാ ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുത്തു. 

എൻ.എ.പി. ഇ-ഗ്രൂപ്പ് സി:
വി.പി.ചന്ദ്രപ്രകാശ് (പ്രസിഡണ്ട്)
ഉണ്ണികൃഷ്ണൻ കാമ്പ്രത്ത് (സെക്രട്ടറി)
കെ.രാഹുൽ (ട്രഷറർ)

എൻ.യു പി.ഇ.പോസ്റ്റ്മാൻ - എം.ടി.എസ്: പി.വി.രാമകൃഷ്ണൻ (പ്രസിഡന്റ്) 
ഇ. മനോജ് കുമാർ (സെക്രട്ടറി), 
സി.വി. ചന്ദ്രൻ ( ട്രഷറർ)

(എൻ.യു.ജി.ഡി.എസ്. : 
പി.പ്രേമദാസൻ (പ്രസിഡന്റ്) 
ദിനു മൊട്ടമ്മൽ (സെക്രട്ടറി)
പി.ടി. രന്ദീപ് ( ട്രഷറർ)

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്