Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ചന്ദ്രിക നൂറുല്‍ മആരിഫ്, അറിവിന്‍ തിളക്കം; സമാപനത്തില്‍ ഭാഗമായി മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ചന്ദ്രിക നൂറുല്‍ മആരിഫ്, അറിവിന്‍ തിളക്കം; സമാപനത്തില്‍ ഭാഗമായി മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ചേലേരി: മലയാളിക്ക് നേരിന്റെ വായന സമ്മാനിച്ച ചന്ദ്രിക ഒമ്പത് പതിറ്റാണ്ട് പിന്നിടുകയാണെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി. ഇടപെടലുകളിലെ നൈതികതയും നിലപാടുകളിലെ കണിശതയുമാണ് ചന്ദ്രികയെ മറ്റ് പത്രങ്ങളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിംലീഗ് നേതൃത്വത്തില്‍ നടപ്പാക്കിയ 'ചന്ദ്രിക സ്‌പെഷ്യല്‍ ഡ്രൈവ്സമാപനത്തോടനുബന്ധിച്ച് ജില്ലയിലെ ഏറ്റവും വലിയ പള്ളി ദറസായ നൂഞ്ഞേരി ഹിദായത്തു ത്വലബാ ദറസില്‍ 'ചന്ദ്രിക നൂറുല്‍ മആരിഫ് പദ്ധതിയുടെ ഭാഗമായി ചന്ദ്രിക സ്‌പോണ്‍സറായ ഷാര്‍ജ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹാഷിം നൂഞ്ഞേരിക്കൊപ്പം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കരീം ചേലേരി.
തങ്ങളുടെ മത ഭൗതിക വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് അടിത്തറപാകിയ മൂന്ന് സ്ഥാപനങ്ങള്‍ക്കാണ് ഹാഷിം നൂഞ്ഞേരി ചന്ദ്രിക സ്‌പോണ്‍സര്‍ ചെയ്തത്. നൂഞ്ഞേരി നൂറുല്‍ ഇസ്‌ലാം മദ്രസ, ചേലേരി ഗവ.മാപ്പിള എല്‍പി സ്‌കൂള്‍ എന്നിവയാണ് മറ്റ് രണ്ട് സ്ഥാപനങ്ങള്‍. നൂഞ്ഞേരി ജുമാ മസ്ജിദ് ഖത്തീബ് അഷ്ഫ് അല്‍ ഖാസിമി, കെ മുഹമ്മദ് കുട്ടി ഹാജി, മന്‍സൂര്‍ പാമ്പുരുത്തി, കെ ശാഹുല്‍ ഹമീദ്, വി.പി ഫരീദ്, സി.എച്ച് ഹിസര്‍, ഹാരിസ് കാരയാപ്പ്, അന്തായി നൂഞ്ഞേരി, ടി.വി മുഹമ്മദ് കുട്ടി, ഹാരിസ് കണ്ണോത്ത്, പി.കെ റസാഖ്, പി.കെ ഇര്‍ഷാദ്, പി.കെ ഹഫീദ്  യൂസഫ് ഫൈസി, അബ്ബാസ് ഫൈസി, മുബഷിര്‍ ബാഖവി പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്