കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്ക് ഉടമ കെ.വി. രത്നദാസ് നിര്യാതനായി

തളിപ്പറമ്പ: കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്ക് ഉടമ പുഷ്പഗിരി ഗാന്ധിനഗറിൽ താമസിക്കുന്ന കെ.വി. രത്നദാസ് (59) നിര്യാതനായി. പുളിമ്പറമ്പ് സ്വദേശിയായ ഇദ്ദേഹം മന്നയിലെ പഴശ്ശിരാജ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഉടമയും അസോസിയേഷൻ ഓഫ് വർക്ക്ഷോപ്പ് കേരള ജില്ലാ സെക്രട്ടറി, ആഷസ് കലാസാംസ്കാരിക വേദി വൈസ് പ്രസിഡന്റ്, കുപ്പം വാട്ടർ ക്വീൻ ഹൗസ് ബോട്ട് എം.ഡി, കണ്ണൂർ ഇൽ ലാൻറ് ക്രൂയിസ് ജില്ലാ പ്രസിഡന്റ്, ഗ്രേറ്റ് പയനീയേഴ്സ് ഡവലപ്പേഴ്സ് എൽ.എൽ.പി എം.ഡി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

പുളിമ്പറമ്പിലെ പരേതരായ കെ.വി. ഗോവിന്ദൻ്റേയും കെ.വി. കമലയുടേയും മകനാണ്.
ഭാര്യ: പി. സുനിത.
മക്കൾ: അരുന്ധതി ദാസ് (ഫെഡറൽ ബാങ്ക്, മയ്യിൽ),
ആരതി ദാസ് ( വിദ്യാർത്ഥി, നെതർലാൻ്റ്). മരുമകൻ: എ. സനൂപ് (പുളിമ്പറമ്പ്).
സഹോദരങ്ങൾ: കെ.വി. മോഹൻദാസ്, നളിനി, പരേതനായ പ്രേമരാജൻ.

മൃതദേഹം ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ 11 വരെ കാഞ്ഞിരങ്ങാട് ഇൻ്റോർ പാർക്കിലും 12 മണി വരെ പുഷ്പഗിരിയിലെ വീട്ടിലും പൊതുദർശനത്തിന് വെക്കും. സംസ്ക്കാരം അടിക്കുംപാറ പൊതുശ്മശാനത്തിൽ നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്