മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... പ്രഥമ കെ.സരസ്വതിയമ്മ പുരസ്കാരം ഡോ. ഗീതയ്ക്ക്

പ്രഥമ കെ.സരസ്വതിയമ്മ പുരസ്കാരം ഡോ. ഗീതയ്ക്ക്

വിംഗ്സ് കേരളയുടെ പ്രഥമ കെ.സരസ്വതിയമ്മ പുരസ്കാരം (2024) ഗീതയ്ക്ക് സമ്മാനിക്കുന്നു.  കാലത്തിനു മുമ്പേ സഞ്ചരിച്ച് ശക്തമായ ഭാഷയിൽ ആത്മാഭിമാനമുള്ള സ്ത്രീകളുടെ കഥകളെഴുതി മലയാള സാഹിത്യലോകത്ത് പുരുഷ വിരോധിയായി മുദ്രകുത്തപ്പെട്ട് ഒറ്റപ്പെട്ട വഴികളിലൂടെ സഞ്ചരിച്ച കെ. സരസ്വതിയമ്മയുടെ സ്മരണാർത്ഥമാണ് വിംഗ് സ് കേരള, സ്ത്രീകൾ രചിച്ച സ്ത്രീപഠന പുസ്തകത്തിന് ഈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഐ ബുക്സ് പ്രസിദ്ധീകരിച്ച ആൺ തച്ചുകൾ എന്ന പുസ്തകത്തിനാണ് അവാർഡ്. എം.ടിയുടെ തിരക്കഥകളെ സ്ത്രീപക്ഷത്തുനിന്ന് വിലയിരുത്തുന്ന മുൻമാതൃകകളില്ലാത്ത കേരള പഠന ഗ്രന്ഥമാണിത്. സ്ത്രീവാദപഠനമേഖലയിൽ സവിശേഷമായ രീതിശാസ്ത്രം കൂടിയാണ് ഈ പഠനം. 
മലയാള സാഹിത്യത്തെയും സിനിമയെയും പുരാണേതിഹാസങ്ങളെയും സ്ത്രീപക്ഷത്തു നിന്ന് വിമർശനാത്മകമായി വായിക്കാൻ ഒരു പുതുവഴി വെട്ടിത്തുറന്നുതന്ന ഗീത ടീച്ചർക്ക് വിംഗ്സ് കേരളയുടെ സ്നേഹാദരം
ഗീതയുടെ ക്രിയാത്മകമായ ഇടപെടലുകളും പഠനങ്ങളും കഥകളും നോവലുകളുമടങ്ങുന്ന സർഗ സാഹിത്യത്തെയും ഈ പുരസ്കാര സന്ദർഭത്തിൽ വിംഗ്സ് ചരിത്രപരമായി ഉൾക്കൊള്ളുന്നു. ജീവിതം തന്നെ പ്രത്യക്ഷസമരമാക്കിയ ഗീതയുടെ  പെൺലോകത്തിലെ ഇടപെടലുകളെ കേരളീയ പൊതുബോധത്തിനു കുറുകേയുള്ള രാഷ്ട്രീയനടപ്പായി ഞങ്ങൾ തിരിച്ചറിയുന്നു മുൻമാതൃകകളില്ലാതെ ഒരു പെണ്ണ് നടന്ന വഴികളുടെ കനൽച്ചൂടിന്റെ പൊള്ളൽ ഏറ്റെടുക്കുന്നു. കെ സരസ്വതിയമ്മയെന്ന എഴുത്തുകാരിയുടെ പേരിലുള്ള ഈ പുരസ്കാരം ഗീതയ്ക്കു നൽകുകയെന്നതിന്, അത്തരത്തിലുള്ള ഒരു പെൺനീതികൂടിയുണ്ടെന്ന് വിംഗ്സ് കരുതുന്നു. ആണധികാരവും അക്കാദമികളും അവർക്കേറ്റ പൊള്ളലിനാൽ അവഗണിച്ച ഗീതയെ, കേരളീയ വിമർശനത്തിന്റെ പെൺവേര് എന്ന നിലയിൽക്കണ്ട്,  ഏറെ സ്നേഹത്തോടെ ഈ പെൺകൂട്ടായ്മ ഗീതയെ ആദരിക്കുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്