©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL പുരസ്കാരങ്ങളേക്കാൾ സന്തോഷം കഥ വായിക്കുന്നത്: ശ്യാംകൃഷ്ണൻ

പുരസ്കാരങ്ങളേക്കാൾ സന്തോഷം കഥ വായിക്കുന്നത്: ശ്യാംകൃഷ്ണൻ

മയ്യിൽ : പുരസ്കാരങ്ങളേക്കാൾ കഥ ആരെങ്കിലുമൊക്കെ വായിക്കുന്നതും അവരുടെ ഓർമകളിൽ ഇടം നേടുന്നതുമാണ് സന്തോഷം നൽകുന്ന അനുഭവമെന്ന് കേന്ദ്ര സാഹിത്യ അക്കാദമി യുവസാഹിത്യ പുരസ്കാര ജേതാവ് ആർ ശ്യാം കൃഷ്ണൻ. ഈ വർഷത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരജേതാവ് അടുത്ത പുരസ്കാര പ്രഖ്യാപനത്തോടെ ഇല്ലാതാവും. അവിടെ മറ്റൊരു എഴുത്തുകാരൻ ഇടം പിടിക്കും. വായനയോടെ എഴുത്തും കഥയും എല്ലാകാലത്തേക്കുമുള്ള ഇടമാണ് കണ്ടെത്തുന്നത്. വായിച്ച കഥയെക്കുറിച്ച് ചുറ്റുമുള്ള മനുഷ്യർ പറഞ്ഞുകേൾക്കുന്നത് ആഹ്ലാദകരമാണെന്നും ശ്യാം കൃഷ്ണൻ പറഞ്ഞു. തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയവും യുവജനവേദിയും സംഘടിപ്പിച്ച 'എഴുത്തുകാരനൊപ്പം' പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു കഥാകാരൻ. സി വി ഗംഗാധരൻ ഉപഹാരം നൽകി. പി വി ശ്രീധരൻ, കെ സി ശ്രീനിവാസൻ, കെ കെ റിഷ്ണ, എം ഷൈജു, പി പി സതീഷ് കുമാർ എന്നിവർ സംസാരിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്