മെഡിക്കൽ മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിനും കണ്ണൂർ താണയിലെ ഡിഡിആർസി മെഡിക്കൽ ലാബിന് ജില്ലാ എൻഫോഴ്മെൻഡ് സ്ക്വാഡ് പിഴ ചുമത്തി. സ്ഥാപനത്തിൽ നിന്ന് മെഡിക്കൽ മാലിന്യം കൈമാറുന്നതിനായി ഏജൻസിയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും മുകളിലത്തെ നിലയിൽ മെഡിക്കൽ മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ കൂട്ടിയിട്ട നിലയിലായിരുന്നു.
കൂടാതെ സ്ഥാപനത്തിലെ ഇൻസിനറേറ്റിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ കത്തിച്ചതായും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ടെത്തി. സ്ഥാപനത്തിന് മുൻസിപ്പൽ ആക്ട് അനുസരിച്ച് പതിനായിരം രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ കണ്ണൂർ കോർപ്പറേഷന് നിർദ്ദേശം നൽകി.
Post a Comment