റോട്ടറി ഗവർണറുടെ സന്ദർശനം

റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. സേതു ശിവശങ്കർ പള്ളിയാന്മൂലയിലെ ഡിമൻഷ്യ ഡേ കെയർ ഹോം സന്ദർശിച്ചു.  കാനന്നൂർ സീ സൈഡ് റോട്ടറി ക്ലബ്‌ ഭാരവാഹികളും സംബന്ധിച്ചു. റോട്ടറി ക്ലബ്‌, കെയർ ഹോം അന്തേവാസികൾക്കു സംഭാവന ആയി നൽകിയ ടെലിവിഷൻ സെറ്റും, മെഡിക്കൽ ഉപകരണ ങ്ങളും തദവസരത്തിൽ റോട്ടറി ഗവർണർ കണ്ണൂർ ഡിമൻഷ്യ കെയർ സൊസൈറ്റി പ്രസിഡന്റ്‌ കാർത്യായനി ഭാസ്കരന് കൈമാറി.

കണ്ണൂർ സെൻട്രൽ ജയിൽ അന്തേവാസികൾക്കുള്ള കാരം ബോർഡുകൾ തുടർന്ന് നടന്ന ചടങ്ങിൽ ഡോ. സേതു ശിവശങ്കർ  ജയിൽ ഉദ്യോഗസ്ഥർക് കൈമാറി. റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ ഡോ. അജിത് സുഭാഷ്. ഡി. കെ, സെക്രട്ടറി മിനിഷ് കുമാർ, അസിസ്റ്റന്റ് ഗവർണർ ദീപേഷ് ദാമോദരൻ, ഒ. ജി. സേതുമാധവൻ, ടി. സോമശേഖരൻ, ഡോ. സി. കെ. അശോകൻ, ദാമോദരൻ. എം, സഞ്ജയ്‌. എ. പി, പ്രമോദ്. കെ. ടി തുടങ്ങിയവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്