പന്ന്യങ്കണ്ടി : കൊളച്ചേരി പഞ്ചായത്ത് വനിത ലീഗിന്റെ ആഭിമുഖ്യത്തിൽ 2023. -24 വർഷത്തെ എസ്. എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും , കണ്ണൂർ യൂണിവേഴ്സിറ്റി സെനെറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഫർഹാന ടി പി യേയും അനുമോദിച്ചു.
അനുമോദന ചടങ്ങ് തളിപ്പറമ്പ് മണ്ഡലം വനിത ലീഗ് ട്രഷറർ കെ താഹിറ അധ്യക്ഷതയിൽ കണ്ണൂർ കോർപ്പറേഷൻ മേയർ
മുസ്‌ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ, കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം. അബ്ദുൽ അസീസ്, വൈസ് പ്രസിഡണ്ട് കെ ശാഹുൽ ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. വി ഷമീമ സംസാരിച്ചു, പഞ്ചായത്ത് വനിത ലീഗ് സെക്രട്ടറി കെ സി.പി. ഫൗസിയ സ്വാഗതവും, സഫിയ ടി വി നന്ദിയും പറഞ്ഞു
Post a Comment