Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ലയൺസ് ക്ലബ്ബിൻടെ നേതൃത്വത്തിൽ പരിസ്ഥിതിദിന പ്രതിജ്ഞയും ഔഷധ സസ്യ വിതരണവും നടത്തി

മയ്യിൽ ലയൺസ് ക്ലബ്ബിൻടെ നേതൃത്വത്തിൽ പരിസ്ഥിതിദിന പ്രതിജ്ഞയും ഔഷധ സസ്യ വിതരണവും നടത്തി

ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണത്തിൻടെ ഭാഗമായി മയ്യിൽ ലയൺസ് ക്ലബ്ബിൻടെ നേതൃത്വത്തിൽ ക്ലബ്ബിലെ മുഴുവൻ അംഗങ്ങളുടെ വീട്ടുവളപ്പിൽ നട്ടുപിടിപ്പിക്കാനായി  വിവിധ ആയുർവേദ  ഔഷധ സസ്യ വിതരണവും പരിസ്ഥി ദിന പ്രതിജ്ഞാ ചടങ്ങും കനറാ ബേങ്ക് മയ്യിൽ ബ്രാഞ്ച് മാനേജർ സി.കെ. ഷിജു സീനിയർ മെമ്പർ ലയൺ പി.പി. സുരേന്ദ്രന് തൈ നൽകി ഉൽഘാടനം ചെയ്തു. 
ക്ലബ്ബ് പ്രസിഡണ്ട് ലയൺ പി.കെ. നാരായണന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബാബു പണ്ണേരി രാജീവ് മാണിക്കോത്ത് പി.രാധാകൃഷ്ണൻ സി.കെ. പ്രേമരാജൻ തുടങ്ങിയവർ സംസാരിച്ചു.
റിട്ടയേർഡ് സുബേദാർ മേജർ ലയൺ ടി.വി. രാധാകൃഷ്ണൻ പ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു. വൈസ് പ്രസിഡന്റ് ലയൺ കെ.പി. സുരേന്ദ്രൻ നന്ദി രേഖപ്പെടുത്തി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്