Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കറുത്ത പൊന്നിന്റെ വിലയില്‍ കുതിപ്പ്; 700 കടന്നു

കറുത്ത പൊന്നിന്റെ വിലയില്‍ കുതിപ്പ്; 700 കടന്നു

കറുത്ത പൊന്നിന്റെ വില സർവകാല റെക്കോഡിലേക്ക് കുതിക്കുന്നു. കട്ടപ്പന മാർക്കറ്റില്‍ കുരുമുളക് വില കിലോക്ക് 700 കടന്നു.

2014ല്‍ കുരുമുളക് വില 700ല്‍ എത്തിയിരുന്നു. ആ വിലയാണ് ഇപ്പോള്‍ 705ലേക്ക് ഉയർന്നത്. ആറുമാസം മുമ്ബ് കിലോക്ക് 480 രൂപയായിരുന്ന വില ജൂണ്‍ ആദ്യ ആഴ്ച 650 രൂപയിലേക്ക് ഉയർന്നിരുന്നു അവിടെനിന്നാണ് ഇപ്പോള്‍ 705ലേക്ക് ഉയർന്നത്. ഒരാഴ്ചക്കിടെ കിലോക്ക് ശരാശരി 60 രൂപയുടെ വർധനയുണ്ടായി. വരുംദിവസങ്ങളില്‍ വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്.

ഇന്തോനേഷ്യ, ബ്രസീല്‍, വിയറ്റ്നാം, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നുള്ള കുരുമുളകിന്‍റെ വരവ് അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞതും ഇന്ത്യൻ കുരുമുളകിന് പ്രിയമേറിയതുമാണ് വില ഉയരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ആഭ്യന്തര ഉല്‍പാദനത്തില്‍ ഇടിവുണ്ടായതും കനത്ത വേനലിനെ തുടർന്ന് കുരുമുളക് ചെടികള്‍ നശിച്ചതും വില ഉയരാൻ ഇടയാക്കിയിട്ടുണ്ട്. അന്തർ ദേശീയ വിപണിയില്‍ ഇന്ത്യൻ കുരുമുളകിന്റെ ഡിമാൻഡ് ഉയർന്നതും വില വർധനക്ക് സഹായിച്ചു. ഇടുക്കിയില്‍ കുരുമുളക് ചെടികള്‍ക്ക് ഉണ്ടായ രോഗബാധ ഈ വർഷം ഉല്‍പാദനത്തെ ബാധിക്കുമെന്ന സൂചനകളും വില ഉയർച്ചക്ക് ഇടയാക്കി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്