മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... അനുഷ്ഠാന സംരക്ഷണ പ്രചാരകന് അനുഷ്ഠാന നിറവിൽ പിറന്നാൾ ആഘോഷം; നവ്യാനുഭവമായി

അനുഷ്ഠാന സംരക്ഷണ പ്രചാരകന് അനുഷ്ഠാന നിറവിൽ പിറന്നാൾ ആഘോഷം; നവ്യാനുഭവമായി

നാറാത്ത്: അനുഷ്ഠാന സംരക്ഷണ പ്രചാരകന് അനുഷ്ഠാന നിറവിൽ നടത്തിയ പിറന്നാൾ ആഘോഷം നാടിന്  വേറിട്ട അനുഭവമായി. ആദ്ധ്യാത്മികപ്രഭാഷണ രംഗത്ത് ഇതിനകം മൂവായിരത്തോളം വേദികൾ പിന്നിട്ട കെ.എൻ. രാധാകൃഷ്ണൻ മാസ്റ്ററുടെ 60-ാം പിറന്നാളാണ് നാറാത്ത് ശ്രീമന്ദിരത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചത്.

അക്ഷയ തൃതീയ നാളായ വെള്ളിയാഴ്ച പുലർച്ചെ 4.30 ന് ആരംഭിച്ച ഏകദിന അഖണ്ഡഭാഗവതജ്ഞത്തോടെയുള്ള ആഘോഷമാണ് ഏവരുടെയും ശ്രദ്ധ ആകർഷിച്ചത്. 

ഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, സുകൃത ഹോമം, ഭഗവതിസേവ എന്നീ ചടങ്ങുകളുമുണ്ടായി. യജ്ഞാചാര്യൻ എൻ.കെ. നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. ആദരസമ്മേളനം സ്വാമി ആത്മചൈതന്യ ഉദ്ഘാടനം ചെയ്തു.

ആർഷസംസ്കാര ഭാരതി ജില്ലാ പ്രസിഡൻ്റ് ഉണ്ണികൃഷ്ണവാര്യർ അധ്യക്ഷത വഹിച്ചു. മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയരക്ടർ കെ.സി.സോമൻ നമ്പ്യാർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി മുൻ ചെയർമാൻ കെ.പി. ജയബാലൻ, ചുമർചിത്രകാരി  സുലോചന മാഹി, മുരളീധര വാര്യർ, ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്,  നാറാത്ത് ഗ്രാമ പഞ്ചായത്ത് അംഗം പി.കെ. ജയകുമാർ, കവിമധു നമ്പ്യാർ മാതമംഗലം, അഡ്വ. പ്രജീഷ് നായർ, വിജയൻ മണ്ണൻപഴശ്ശി, നന്ദാത്മജൻ കൊതേരി, സുകുമാരൻ പെരിയച്ചൂർ, ആർട്ടിസ്റ്റ് ശശികല, ആർട്ടിസ്റ്റ്സ് വെൽഫെയർ അസോ. ഫോർ കൾച്ചർ ( അവാക് ) സംസ്ഥാന പ്രസിഡൻ്റും സംഘാടക സമിതി ജന.കൺവീനറുമായ രാജേഷ് പാലങ്ങാട്ട്, കണ്ണൂർ കോർപ്പറേഷൻ മുൻ കൗൺസിലർ ടി.കെ. വസന്ത, സംഘ വഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട്, മുൻ ഡയറ്റ് പ്രിൻസിപ്പാൾ ഡോ. എം.വി. മുകുന്ദൻ, പ്രജിത്ത് ഇരിട്ടി, മട്ടന്നൂർ ശ്രീങ്കരപീഠം മാനേജിംഗ് ഡയരക്ടർസി. എച്ച്. മോഹൻദാസ്, മൃദംഗ വിദ്വാൻ പി. മനോജ് കുമാർ, യു. നാരായണൻ, ജി. വിശാഖൻ, പി.പി. സീത , രജനി ഗണേഷ്, ബാലഗോകുലം സംസ്ഥാന സെക്രട്ടറി എൻ.വി. പ്രജിത്ത്, സേവഭാരതി സംസ്ഥാന സെക്രട്ടറി എം. രാജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഷഷ്ടിപൂർത്തി മംഗളപത്രം മുന്നോക്ക സമുദായ കോർപ്പറേഷൻ ഡയറക്ടർ കെ.സി. സോമൻ നമ്പ്യാരിൽ നിന്ന് കെ.എൻ.രാധാകൃഷ്ണനും സഹധർമ്മിണി ഷീജയും ഏറ്റുവാങ്ങി.

ആർഷസംസ്കാരഭാരതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രഭാഷണ പരമ്പര രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. വൈകീട്ട് 6.30 ന് ഏകദിന ഭാഗവതയജ്ഞത്തിൻ്റെ പൂർണാ ഹൂതിയോടെ ചടങ്ങുകൾ പരിസമാപ്തിയായി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്