കണ്ണൂർ ചെറുകുന്നിൽ വാഹനാപകടം; ഡ്രൈവർ മരിച്ചു

കണ്ണൂർ : പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പിഎ റോഡിൽ ചെറുകുന്ന് പുന്ന ച്ചേരിയിൽ വാഹനങ്ങൾ കുട്ടി മുട്ടി ഒരാൾ മരിച്ചു. എറണാകുളം കാലടി സ്വദേശി പാറെലിവീട്ടിൽ അൻസാർ (34) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആയിരുന്നു അപകടം. 
അൻസാർ ഓടിച്ച കൊറിയർ കൊണ്ട് പോകുന്ന മിനി പിക്കപ്പും കല്ല് കയറ്റി പോകുകയായിരുന്ന ലോറിയും കുട്ടിയിടിക്കുകയായിരുന്നു. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളെജിലേക്ക് മാറ്റി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്