രാജ്യസഭ എംപി ശ്രീ സദാനന്ദൻ മാസ്റ്ററുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഈശാനമംഗലം ശ്രീ മഹാവിഷ്ണുക്ഷേത്ര കവാട പരിസരത്ത് മിനിമാസ് ലൈറ്റും കൊളച്ചേരി പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം (കാറാട്ട് PHC) റോഡ് താറിംങ്ങിനും ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചേലേരി സെൻട്രൽ വാർഡ് മെമ്പർ ഗീത വിവി, കൊളച്ചേരി പഞ്ചായത്ത് ബിജെപി ജനറൽ സെക്രട്ടറി ദേവരാജൻ മറ്റു ബിജെപി നേതാക്കളായ ചന്ദ്രഭാനു, ബിജു എന്നിവർ സദാനന്ദൻ മാസ്റ്ററെ കണ്ട് നിവേദനം നൽകി.
ഫണ്ട് പാസാക്കി തരാമെന്ന് എംപി ഉറപ്പും നൽകി.

Post a Comment