കണ്ണൂർ എകെജി ആശുപത്രി ജീവനക്കാരനായ നിഖിലിനെ മലപ്പട്ടം അടൂരിൽ കല്യാണ വീട്ടിൽ വച്ച് ബിജെപി പ്രവർത്തകരായ നിഖിൽ, രാജീവൻ, ആദർശ് എന്നിവർ ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ചു.
നിഖിലിനെ കണ്ണൂർ എകെജി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. കേസിലെ പ്രതികളായ ആദർശിനെയും രാജീവിനെയും മയ്യിൽ പോലീസ് അറസ്റ്റ് ചെയ്ത് കോടതി ഹാജരാക്കി. കോടതി ഇരുവരെയും സബ് ജയിലിൽ റിമാൻഡ് ചെയ്തു. നിഖിലിനെ കുറിച്ചുള്ള അന്വേഷണം നടത്തി വരികയാണെന്നും രാഷ്ട്രീയ വിരോധമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും മയ്യിൽ പോലീസ് പറഞ്ഞു.
Post a Comment