കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റ് ദ്വൈവാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് ദ്വൈവാർഷിക പൊതുയോഗവും 2024 - 26 വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു...
യൂണിറ്റ് പ്രസിഡന്റ് പി പി സിദ്ദിഖിന്റെ അധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിദ് ഉദ്ഘാടനം ചെയ്തു. 
ജില്ലാ പ്രസിഡന്റും, സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശ്രീ ദേവസ്യ മേച്ചേരി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യൂണിറ്റ് പ്രസിഡന്റായി കെ പി അബ്ദുൾ ഗഫൂർ, ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്ത്, ട്രഷറർ ഷറഫുദ്ദീൻ ലോജിക് എന്നിവരെ തെരഞ്ഞെടുത്തു. മയ്യിൽ ടൗണിൽ എത്തുന്ന സ്വകാര്യ വാഹനങ്ങൾക്ക്  പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തുക, മയ്യിൽ ടൗൺ മാലിന്യമുക്തക്കുന്നതിന് ജൈവ അജൈവ മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തുക പാതയോരം സൗന്ദര്യ വൽക്കരിക്കുക ഉദ്യോഗസ്ഥ, ഭരണ വകുപ്പുകൾ അഴിമതി രഹിതവും, വ്യാപാരി സൗഹൃദവും ആകുക തുടങ്ങിയ പ്രമേയവും അവതരിപ്പിച്ചു.. മേഖല ജനറൽ സെക്രട്ടറി ജാഫർ സാദിഖ്,കെ പി അബ്ദുൾ ഗഫൂർ, രാജീവ് മാണിക്കോത്ത്, മജീദ് യു പി എന്നിവർ സംസാരിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്