Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു

കൊച്ചി:  തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു. അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ഇരുപതോളം ചിത്രങ്ങള്‍സംവിധാനംചെയ്തിട്ടുണ്ട്.

1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍പൂവാണ്ആദ്യചിത്രം. 1994-ല്‍ എംടിവാസുദേവന്‍ നായരുടെതിരക്കഥയില്‍ സംവിധാനം ചെയ്ത് സുകൃതമാണ് ശ്രദ്ധേയമായ ചിത്രം. എം മുകുന്ദന്റെ തിരക്കഥയില്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയും ലോഹിതദാസിന്റെ തിരക്കഥയില്‍ ഉദ്യാനപാലകനും സംവിധാനം ചെയ്തിട്ടുണ്ട്.

സദ്ഗമയ, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, പുലര്‍വെട്ടം, സ്വയം വരപന്തല്‍, ഉദ്യാനപാലകന്‍, സുകൃതം, എഴുന്നള്ളത്ത് ഊഴം, ജാലകം, പുലി വരുന്നേ പുലി, അയനം, ഒരു സ്വകാര്യം, സ്‌നേഹപൂര്‍വം മീര, ആമ്പല്‍ പൂവ്, ക്ലിന്റ്, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ തുടങ്ങിയവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.

2005, 2008 വര്‍ഷങ്ങളില്‍ ദേശീയ പുരസ്‌ക്കാര ജൂറിയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്