ലോക്‌സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്ന് മത്സരിക്കുന്നതിനായി രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതോടെ അമേത്തിയിൽ ബി.ജെ.പി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്കെതിരെ രാഹുൽ മത്സരിക്കുമോ എന്ന അഭ്യൂഹത്തിന് വിരാമമായി. വയനാട്ടിലും രാഹുൽ മത്സരിച്ചിരുന്നു. സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും ഒപ്പമാണ് രാഹുൽ പത്രിക സമർപ്പിക്കാൻ എത്തിയത്. സോണിയ രാജ്യസഭയിലേക്ക് പോയതോടെയാണ് മണ്ഡലത്തിൽ മത്സരിക്കാൻ രാഹുലിന് വഴി തെളിഞ്ഞത്.
Post a Comment