കോഴിക്കോട്: നഗരപരിധിയിൽ വീണ്ടും ലഹരിവേട്ട. പത്തുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. മാങ്കാവ് സ്വദേശി ഹക്കീം റഹ്മാനാണ് (26) പിടിയിലായത്.
രാമനാട്ടുകര കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫറോക്ക് പൊലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ മേൽപാലത്തിനടുത്തുനി ന്നാണ് ബി.ടെക് ബിരുദധാരിയായ ഇയാൾ പിടിയിലായത്.
എവിടെനിന്നാണ് കഞ്ചാവ് എത്തിച്ചതെന്നത് സംബന്ധിച്ച് 'കൂടുതൽ അന്വേഷണം നടത്തണമെന്ന് ഇൻസ്പെക്ടർ സജീവ് പറ ഞ്ഞു. എസ്.ഐമാരായ ആർ.എസ്. വിനയൻ, എസ്. അനൂപ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.പി. അനീഷ്, കെ. സുധീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ എം. പ്രജിത്, സന്തോഷ്, ഡാൻസാഫ് എസ്. ഐ മനോജ് ഇളയിടത്ത്, അഖിലേഷ്, ജിനേഷ്, സുനോജ്, സരുൺ, ശ്രീശാന്ത്, ദിനീഷ്, തുടങ്ങിയവരാണ് അന്വേഷണ സംഘത്തി ലുണ്ടായിരുന്നത്.
Post a Comment