ചൂടില്‍ തിളച്ച് പച്ചക്കറിവില; ഡബിൾ സെഞ്ചുറിക്ക് അടുത്ത് ബീന്‍സ്

വേനൽ ചൂട് കടുത്തതോടെ പച്ചക്കറികളിൽ പലതിനും വില ഉയർന്നു. ബീൻസിന് കിലോയ്ക്ക് 100 രൂപ കൂടി. 60 രൂപ മുതൽ 80 രൂപ വരെ വിലയുണ്ടായിരുന്ന നാരങ്ങ 160 ലെത്തി. തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നുമുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് കാരണം.
കുടുംബ ബജറ്റ് താളം തെറ്റിക്കുന്നതിൽ ഏറ്റവും വില്ലൻ ബീൻസാണ്. 70 രൂപ മുതൽ 80 രൂപ വരെ വിലയുണ്ടായിരുന്ന ബീൻസ് ഡബിൾ സെഞ്ചുറിക്ക് അടുത്തെത്തി. നാടൻ പാവയ്ക്കയുടെ വില ഇരട്ടിയായി. 50 രൂപ വില ഉണ്ടായിരുന്ന ഒരു കിലോ ചെറിയ ഉള്ളിക്ക് വില 65 മുതൽ 70 വരെയാണ്. പൈനാപ്പിൾ 50ൽ നിന്ന് 80ലെത്തി. 40 രൂപ ആയിരുന്ന പടവലങ്ങക്ക് ഒരു മാസംകൊണ്ടു കൂടിയത് 20 രൂപയാണ്. വെളുത്തുള്ളിയും തൊട്ടാൽ പൊള്ളും. പച്ചക്കറി വാങ്ങുമ്പോൾ വെറുതെ കിട്ടുന്ന കറിവേപ്പില മൊത്തവിലക്കാരുടെ കയ്യിൽ നിന്ന് കിലോയ്ക്ക് 70 രൂപ നിരക്കിലാണ് ചെറുകിടക്കാർ വാങ്ങുന്നത്. ഇങ്ങനെ പോയാൽ അധികം വൈകാതെ കറിവേപ്പിനും വിലയേണ്ടി വരുമെന്ന് കച്ചവടക്കാർ. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് ഇനിയും കുറഞ്ഞാൽ വില ഇനിയും കൂടും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്