മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... അനുമോദിച്ചു

അനുമോദിച്ചു

മയ്യിൽ: വായനശാലാ പ്രദേശത്തുനിന്ന് ഇക്കഴിഞ്ഞ +2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടി വിജയിച്ച ആർ. ആരോമലിന് വള്ളിയോട്ടുവയൽ ജയകേരള വായനശാല അനുമോദനവും, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഐ.ത്രിവിക്രമൻ നമ്പൂതിരി സ്മാരക എൻഡോവ്മെൻ്റും നൽകി.
പ്രസിഡണ്ട് ഇ.പി.രാജൻ്റെ അദ്ധ്യക്ഷതയിൽ വായനശാലയിൽ നടന്ന പരിപാടിയിൽ സി.വി. ഹരീഷ് കുമാർ അനുമോദന പ്രഭാഷണം നടത്തി. വായനശാല സംഘടിപ്പിക്കുന്ന കാരട്ടെ പരിശീലനം ചടങ്ങിൽ വച്ച് ശ്രീമതി. നിത്യ അനൂപ് ഉദ്ഘാടനം ചെയ്തു. എം.വി. ഓമന, ഡോ: കെ രാജഗോപാലൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വി.വി. ദേവദാസൻ സ്വാഗതവും എം. മനോഹരൻ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്