നാറാത്ത് ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം

നാറാത്ത്: മഴക്കാലപൂർവ്വ ശുചീകരണം സംബന്ധിച്ച് നാറാത്ത് ഗ്രാമപഞ്ചായത്തിൽ വിവിധ വകുപ്പുകളെ  ഏകോപിപ്പിച്ചുകൊണ്ടുള്ള യോഗം പഞ്ചായത്ത് ഹാളിൽ ചേർന്നു. അഴീക്കോട് എം എൽ എ  കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ വത്സല മഴക്കാലപൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട ക്ലാസെടുത്തു. നാറാത്ത് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അനുശ്രീ കെ പി, പഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്തിലെ ജന പ്രതിനിധികൾ, ആസൂത്രണ സമിതി വൈസ് ചെയർമാൻ, ഇംപ്ലിമെന്റ് ഓഫീസർമാർ,  സിഡിഎസ് മെമ്പർമാർ, ആശാവർക്കർമാർ, മറ്റു ആരോഗ്യ പ്രവർത്തകർ, അങ്കണവാടി പ്രതിനിധികൾ, വ്യാപാരി സംഘടന പ്രതിനിധികൾ, പഞ്ചായത്തിലെ വിവിധ  സ്കൂൾ പ്രതിനിധികൾ,  ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. മെയ് 20നുള്ളിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്