Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കെ. സരസ്വതിയമ്മ പുരസ്കാരം ഡോ.പി.ഗീതയ്ക്ക്

കെ. സരസ്വതിയമ്മ പുരസ്കാരം ഡോ.പി.ഗീതയ്ക്ക്

കാലത്തിനു മുമ്പേ സഞ്ചരിച്ച് ആത്മാഭിമാനമുള്ള സ്ത്രീകളുടെ കഥകൾ എഴുതി മലയാള സാഹിത്യലോകത്ത് തൻറേതായ ഇടം സൃഷ്ടിച്ച്  കടന്നുപോയ കെ. സരസ്വതിയമ്മയുടെ സ്മരണാർത്ഥം വിംഗ് സ് കേരള ഏർപ്പെടുത്തിയ സ്ത്രീകൾ രചിച്ച സ്ത്രീപക്ഷ പഠന പുസ്തകത്തിന് ഉള്ള  കെ. സരസ്വതിയമ്മ പുരസ്കാരത്തിന് ഡോ.പി.ഗീത അർഹയായിരിക്കുന്നു  30,000/- (മുപ്പതിനായിരം  രൂപ)യും പ്രശസ്തിപത്രവും മൊമൻ്റോയും അടങ്ങുന്നതാണ് അവാർഡ്. ആൺ തച്ചുകൾ എന്ന പുസ്തകത്തിനാണ് അവാർഡ്. 30/5/24 ന് വൈകുന്നേരം മൂന്ന് മണിക്ക് കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ വച്ചു നടക്കുന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് പുരസ്കാരം നൽകും. മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാർ ആയ ഡോ.ടി.വി.സുനീത, പി.കെ.കനകലത, എൻ ശ്രീജിത്ത് എന്നിവർ ആണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തിരിക്കുന്നത്. 2018 January മുതൽ 2023 ഡിസംബർ  വരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാർഡിനായി പരിഗണിച്ചത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്