ബി ജെ പി മയ്യിൽ സംഘടനാ മണ്ഡലം കുറ്റ്യാട്ടൂർ 186-ാം നമ്പർ ചെക്കിക്കാട് ബൂത്ത് കമ്മറ്റി യോഗവും തെരഞ്ഞെടുപ്പ് അവലോകനവും നടന്നു

ബൂത്ത് പ്രസിഡൻ്റ് ജ്യോതി വിശ്വനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബി ജെ പി ജില്ലാ കമ്മറ്റി മെമ്പർ ടി സി മോഹനൻ പങ്കെടുത്തു സംസാരിച്ചു.
ശ്രീഷ് മീനാത്ത്, ബാബുരാജ് രാമത്ത്, മിഥുൻ മാണിയേരി, ശിവരാമ കൃഷ്ണൻ  എന്നിവരും ബൂത്തിൽ നടന്ന തെരഞ്ഞെടുപ്പ്  പ്രവർത്തനങ്ങളെ വിശകലനം ചെയ്തു സംസാരിച്ചു.
യോഗത്തിൽ വെച്ച്  ഒന്നര വർഷത്തിനുള്ളിൽ നടക്കാൻ പോകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സമാരംഭം കുറിക്കാനും ബൂത്ത് പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനും തീരുമാനിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്