ന്യൂ മജ്‌ലിസ് ടീം പാമ്പുരുത്തിയുടെ നേതൃത്വത്തിൽ കൊളച്ചേരി മേഖല PTH യൂണിറ്റിന് മെഡിക്കൽ ഉപകരണങ്ങൾ നൽകി

ന്യൂ മജിലിസ് ടീം പാമ്പുരുത്തിയുടെ നേത്യത്വത്തിൽ പിടിഎച്ച് സെന്ററിന്റെ അങ്കണത്തിൽ ഇന്ന് (22-04-2024) വൈകുന്നേരം എത്തിച്ചേർന്നത് പാമ്പുരുത്തി ദ്വീപിലെ ഒരുപറ്റം ചെറുപ്പക്കാരായിരുന്നു. രണ്ടു വീൽചെയർ ഉൾപ്പെടെ കിടപ്പ് രോഗി പരിചരണത്തിന് ദൈനംദിനം ഉപയോഗിക്കുന്ന നിരവധി സർജിക്കൽ ഉപകരണങ്ങളുമായാണ് അവർ എത്തിച്ചേർന്നത്. ന്യൂ മജ്‌ലിസ് ടീം കൈമാറിയ ഉപകരണങ്ങൾ പിടിഎച്ചിന് വേണ്ടി പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി.

ന്യൂ മജിലിസ് ടീം രക്ഷാധികാരി ഹനീഫ ഫൈസി പാമ്പുരുത്തിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ PTH ജനറൽ സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി സ്വാഗതം പറഞ്ഞു. പിടിഎച്ചിന്റെ ഭാരവാഹികളും മെഡിക്കൽ സ്റ്റാഫും വളണ്ടിയേഴ്സ് ഉൾപ്പെടെയുള്ളവർ പാമ്പുരുത്തി ന്യൂ മജിലിസ് ടീം അംഗങ്ങളായ അബ്ദുൽ ഗഫൂർ പി പി, അബ്ദുൽ മജീദ് വി.കെ, അഷറഫ് വി ടി, ഇസ്മായിൽ എം, അഷ്റഫ് കെ പി, മുഹമ്മദ് അഷ്റഫ് എം, അബൂബക്കർ അൽഫ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്