Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL LDF വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

LDF വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

ചട്ടുകപ്പാറ - LDF സ്ഥാനാർത്ഥി എം.വി.ജയരാജൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം LDF വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു. ചെറാട്ട് മൂലയിൽ നടന്ന റാലി CPI(M) കേന്ദ്ര കമ്മറ്റി അംഗം സ:പി.കെ.ശ്രീമതി ടീച്ചർ ഉൽഘാടനം ചെയ്തു. ലോക്കൽ തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കെ.സി.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു. ഉത്തമൻ വേലിക്കാത്ത്, എം.വി.സുശീല ,കെ.നാണു എന്നിവർ സംസാരിച്ചു. ലോക്കൽ തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.ചട്ടുകപ്പാറ ബേങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച റാലി ചെറാട്ട് മൂലയിൽ സമാപിച്ചു. 

0/Post a Comment/Comments