പൊള്ളുന്ന നട്ടുച്ച വെയിലിലും കൊളച്ചേരിയുടെ സ്നേഹം പുണർന്ന് കെ. സുധാകരൻ

കൊളച്ചേരി: കണ്ണൂർ ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി  കെ സുധാകരൻ ഇന്ന് കൊളച്ചേരി പഞ്ചായത്തിലെ പര്യടനത്തിന് കൊളച്ചേരി മുക്കിലെത്തുമ്പോൾ സമയം ഒരു മണി കഴിഞ്ഞിരുന്നു. പൊള്ളുന്ന നട്ടുച്ച വെയിലിലും കൊളച്ചേരി മുക്കിലും മറ്റു സ്വീകരണ കേന്ദ്രങ്ങളിലും പ്രിയ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ നിരവധി പേരാണ് എത്തിച്ചേർന്നത്. കെ. സുധാകരനെ കരിമരുന്നിൻ്റെയും, ബാൻ്റ് വാദ്യങ്ങളുടെയും അകമ്പടിയോടെ യു.ഡി.എഫ് പ്രവർത്തകർ കൊളച്ചേരിമുക്കിൽ വരവേറ്റു.          ശേഷം കമ്പിൽ ടൗൺ, ചേലേരി യു.പി സ്കൂളിന് സമീപം, ചേലേരിമുക്ക്, കായച്ചിറ കനാൽ ബസ്സ് സ്റ്റോപ്പ് എന്നിവിടങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം പഞ്ചായത്ത് തല സമാപനം പള്ളിപ്പറമ്പിൽ നടന്നു.  ഡി. സി. സി വൈസ് പ്രസിഡണ്ട് മുഹമ്മദ് ബ്ലാത്തൂർ,മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മഹ്മൂദ് അള്ളാംകുളം, യു.ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം ചെയർമാൻ ഒ.പി ഇബ്രാഹിം കുട്ടി, മുസ്തഫ കോടിപ്പോയിൽ, രജിത്ത് നാറാത്ത്, കെ.എം ശിവദാസൻ, വി.പി അബ്ദുൽ റഷീദ്, റിജിൽ മാക്കുറ്റി, അലി മംഗര, ജംഷീർ ആലക്കാട്, ശമീർ പള്ളിപ്രം തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. യു.ഡി.എഫ് പഞ്ചായത്ത് നേതാക്കളായ എം അബ്ദുൽ അസീസ്, എം.കെ സുകുമാരൻ, മൻസൂർ പാമ്പുരുത്തി, ദാമോദരൻ കൊയിലേരിയൻ, ടി.പി സുമേഷ്, കെ.പി അബ്ദുൽ സലം, കെ ബാലസുബ്രഹ്മണ്യം, എം സജ്മ, കെ.പി മുസ്തഫ തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്