മകൻ അച്ഛനെ ഇരുമ്പ് വടികൊണ്ട് അടിച്ചു കൊന്നു

1. പ്രമോദ്, 2. അപ്പക്കുഞ്ഞി

കാസർകോട്: ബേക്കൽ പള്ളിക്കരയിൽ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. പള്ളിക്കര സ്വദേശി അപ്പക്കുഞ്ഞി (67) ആണ് മരിച്ചത്. മകൻ പ്രമോദ് (37) ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അച്ഛനെ ഇരുമ്പ് വടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതിന് ഇന്നലെ മകനെതിരെ കേസെടുത്തിരുന്നു. ഇന്ന് വീണ്ടും പ്രമോദ് അച്ഛനെ മർദിക്കുകയായിരുന്നു. മകൻ പൊലീസ് കസ്റ്റഡിയിലാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്