ആന്റി കോവിഡ് ടീം ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു

കമ്പിൽ : നാട്ടിന് മാതൃക ആവുന്ന രീതിയിൽ കമ്പിൽ ഹയർ സെക്കൻഡറി സ്കൂളിലെ കോവിഡ് ക്വാറൻ്റൈൻ കേന്ദ്രത്തിൽ  സേവനമനുഷ്ടിച്ച  ആന്റികോവിഡ് ടീം അംഗങ്ങൾ ഓർമ്മകൾ പുതുക്കി
ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു.
കോവിഡ് കാലഘട്ടത്തിൽ സ്വന്തം കുടുംബം പോലും അകറ്റി നിർത്തിയവർക്കു ഭക്ഷണവും മരുന്നും ആവശ്യ വസ്തുക്കളും എത്തിച്ചുകൊടുത്ത് മാതൃകാ പരമായ പ്രവർത്തനങ്ങളിലൂടെ കൊറോണ വൈറസിനെ സ്നേഹം കൊണ്ട് കീഴടക്കിയ അനുഭവങ്ങൾ ടീം അംഗങ്ങൾ പങ്കുവെച്ചു. ഹാഷിം കാട്ടാമ്പള്ളി ഉദ്ഘാടനം നിർവഹിച്ചു.
പ്രകാശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . ജംഷീർ ടി. സി സ്വാഗതവും മുഫീദ് മാസ്റ്റർ നന്ദിയും പറഞ്ഞു.  ജബ്ബാർ മാസ്റ്റർ, ഗഫൂർ നാലാംപീടിക, സയ്യിദ് നാറാത്ത്, യൂസഫ് ചേലേരി എന്നിവർ സംസാരിച്ചു.  

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്