മയ്യിൽ: മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തുന്ന സീസൺ ഒന്ന് ഏകദിന ക്രിക്കറ്റ് ലീഗ് ചാമ്പ്യൻഷിപ്പ് ആറാമത്തെ മത്സരത്തിൽ നാഷണൽ സ്റ്റോൺ പാർക്ക് പാടിക്കുന്ന് 2 വിക്കറ്റിന് ഇക്മാസ് മലപ്പട്ടത്തെ തോൽപ്പിച്ചു. കേരള ഫുട്ബോൾ അസോസിയേഷൻ മുൻ വൈസ്പ്രസിഡന്റ് എം വി മോഹനൻ ഇന്നത്തെ മൽസരം ഉദ്ഘാടനം ചെയ്തു. രാഹുൽ മാണിക്കോത്ത് അധ്യക്ഷം വഹിച്ചു. കൺവീനർ ബാബു പണ്ണേരി, ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത്,ടി പി ഷൈജു എന്നിവർ സംസാരിച്ചു.ശരത് പി വി സ്വാഗതവും, രാജേഷ് ചാണ്ടി നന്ദിയും രേഖപെടുത്തി. ഇന്നത്തെ മൽസരത്തിൽ നാഷണൽ സ്റ്റോൺ പാർക്ക് പാടിക്കുന്ന് ക്യാപ്റ്റൻ ഹാഷിം വി പി മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു.
Post a Comment