പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ ഏറ്റുവാങ്ങി

കമ്പിൽ : പി.ടി.എച്ച് കൊളച്ചേരി - ഖത്തർ ചാപ്റ്റർ റമദാനിൽ സമാഹരിച്ച ഫണ്ട് പി.ടി.എച്ച് കൊളച്ചേരി മേഖല അഡ്വൈസറി ബോർഡ് അംഗം  കമ്പിൽ മലപ്പിൽ മൊയ്തീൻ ഹാജിയിൽ നിന്നും പി.ടി.എച്ച് കൊളച്ചേരിക്ക് വേണ്ടി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഏറ്റുവാങ്ങി. പി.ടി.എച്ച് കൊളച്ചേരി മേഖലാ പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മഹ്മൂദ് അള്ളാംകുളം, പി.ടി.എച്ച് മസ്കറ്റ് ചാപ്റ്റർ പ്രസിഡണ്ട് ഇഖ്ബാൽ പന്ന്യങ്കണ്ടി, ആറ്റക്കോയ തങ്ങൾ പാട്ടയം, പി.പി.സി മുഹമ്മദ് കുഞ്ഞി, പി. കെ. പി നസീർ, നിസാർ കമ്പിൽ, കെ അബ്ദുറഹ്മാൻ, യൂസുഫ് മൗലവി കമ്പിൽ, ഹാഫിസ് മാജിദ് ഫൈസി കമ്പിൽ, എം.പി അബ്ദുള്ള, പി. മുഹമ്മദ് ഹനീഫ, കെ.പി മുഹമ്മദലി സംബന്ധിച്ചു
        പി.ടി.എച്ച് കൊളച്ചേരി മേഖലാ ജനറൽ സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും, സെക്രട്ടറി മൻസൂർ പാമ്പുരുത്തി നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്