Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അനുശോചിച്ചു:

അനുശോചിച്ചു:

മൂന്നു പതിറ്റാണ്ട് കാലം സമാന്തര മേഖലയിൽ സേവനമനുഷ്ഠിച്ച ബിന്ദു സജിത്ത് കുമാറിന്റെ അകാല വിയോഗത്തിൽ പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ നേതൃയോഗം അനുശോചനം രേഖപ്പെടുത്തി. മികച്ച ഗായിക എന്നുള്ള നിലയിലും, അവതാരികയായും, സംഘാടകയായും  തൻ്റെ വ്യക്തിമുദ്ര തെളിയിച്ച ബിന്ദു സജിത്ത് കുമാറിൻ്റെ ദേഹവിയോഗം സമാന്തര മേഖലക്ക് കനത്ത നഷ്ടം തന്നെയാണ്. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെഎൻ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി അനിൽകുമാർ, കെ പി ജയബാലൻ, രാജേഷ് പാലങ്ങാട്ട്, ടി കെ രാജീവൻ, കെ പ്രകാശൻ, പി.ലക്ഷ്മണൻ, യു നാരായണൻ, പി പ്രസാദ് സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്