മലപ്പട്ടം: രണ്ട് മക്കളോടൊപ്പം യുവതിയെ കാണാതായി. മലപ്പട്ടം ചൂളിയാട് തലക്കോട്ടെ പുതിയപുരയില്‍ വീട്ടില്‍ ബൈജുവിന്റെ ഭാര്യ സി.കെ.ദിവ്യ (32) മക്കളായ ഷാരോണ്‍ (13), ഷിവര്‍ഷ് (7) എന്നിവരെയാണ് ഇന്നലെ 22 ന് മലപ്പട്ടം തേക്കിന്‍കൂട്ടത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് കാണാതായത്.
ഭര്‍ത്താവ് ബൈജുവിന്റെ പരാതിയില്‍ മയ്യില്‍ പോലീസ്‌കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഇവരുടെ മൊബൈല്‍ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്.
Post a Comment