കാണാതായ പെൺകുട്ടിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് 5 ദിവസത്തിലധികം പഴക്കം

കോഴിക്കോട്: താമരശ്ശേരി കരിഞ്ചോലയിൽ കാണാതായ പത്താം ക്ലാസുകാരിയെയും സുഹൃത്തിനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
 
താമരശേരി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകൾ ദേവനന്ദയേയും എകരൂൽ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ബാലുശ്ശേരി കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീട്ടിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 5 ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനം.

എട്ട് ദിവസം മുമ്പാണ് ഇരുവരെയും കാണാതായത്. മകളെ കാണാതായതിനെ തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന്പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്