കല്‍പറ്റ: വയനാട് ഇരുളം മാതമംഗലത്ത് ഭാര്യ അടക്കം മൂന്ന് പേരെ ചുറ്റികയ്ക്ക് അടിച്ചുകൊല്ലാൻ ശ്രമം. സംഭവത്തില്‍ പ്രതിയായ യുവാവ് പിടിയില്‍. കുപ്പാടി സ്വദേശി ജിനു ആണ് പിടിയിലായിരിക്കുന്നത്. ജിനുവിനെ സംഭവസ്ഥലത്തിന് സമീപമായി അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ സുമതി, മകള്‍ അശ്വതി, സുമതിയുടെ സഹോദരന്‍റെ ഭാര്യ ബിജി എന്നിവരെയാണ് ജിനു ചുറ്റിക കൊണ്ട് ആക്രമിച്ചത്. മൂവരും നിലവില്‍ മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് അറിയുന്നത്.
ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ഏറെ നാളായി തന്നില്‍ നിന്ന് അകന്നുകഴിയുകയായിരുന്ന സുമതിയോട് ജിനു കൂടെ വരണമെന്ന് ആവശ്യപ്പെട്ടിരുന്നുവത്രേ. എന്നാലീ ആവശ്യം നിരാകരിച്ചതോടെയാണ് ജിനു ആക്രമണത്തിന് മുതിര്‍ന്നത് എന്നാണ് സൂചന. ആക്രമണത്തിന് ശേഷം അല്‍പം അകലെയായി അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു ജിനു. കേണിച്ചിറ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Post a Comment