ശുചിമുറി മാലിന്യം ഒരുക്കിവിട്ടതിന് 25000 രൂപ പിഴ

ശ്രീകണ്ഠപുരം നഗരസഭയിൽ ശുചിത്വ മാലിന്യ പരിപാലന മേഖലയിലെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിയ കെട്ടിട ഉടമസ്ഥന് 25000 രൂപ പിഴ ചുമത്തി. കോട്ടൂർവയലിലെ അബ്ദുറഹിമാന്റെ ഉടമസ്ഥതയിൽ പത്തിലധികം അതിഥി തൊഴിലാളികൾ  താമസിക്കുന്ന കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞു കവിഞ്ഞു പൊതുറോഡിലേക്ക് ഒഴുക്കിവിട്ട നിലയിലാണ് സ്‌ക്വാഡ് കണ്ടെത്തിയത്. കേരള മുനിസിപ്പൽ ആക്ട് അനുസരിച്ച് പിഴ ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിന് സ്ക്വാഡ് ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റിക്ക് നിർദ്ദേശം നൽകി. 

     പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി.പി, നിതിൻ വത്സലൻ,  നഗരസഭാ ക്ലീൻ സിറ്റി മാനേജർ മോഹനൻ പി, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സതീഷ് പി.വി എന്നിവർ പങ്കെടുത്തു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്