കൊളച്ചേരി: വിവാദമായ പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള വിജ്ഞാപനം ഇറക്കി, രാജ്യത്തെ ജനങ്ങൾക്കിടയിൽ മതത്തിൻ്റെ പേരിൽ ഭിന്നതയുണ്ടാക്കുന്ന ബി.ജെ.പി കേന്ദ്ര ഭരണ കൂടത്തിനെതിരെ യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ചൊവ്വ) വൈകുന്നേരം 5 മണിക്ക് കൊളച്ചേരി മുക്കിൽ നിന്നും കമ്പിൽ ടൗണിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. പ്രതിഷേധത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് UDF കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി അഭ്യർത്ഥിക്കുന്നു
Post a Comment