കണ്ണാടിപ്പറമ്പ് ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി

കണ്ണാടിപ്പറമ്പ് ഗവ:ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് 2022 -2024 ബാച്ചിൻ്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. അഴിക്കോട് നിയോജക മണ്ഡലം എം എൽ എ ശ്രീ കെ വി സുമേഷ് അഭിവാദ്യം സ്വീകരിച്ചു. ചടങ്ങിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ കെ രമേശൻ, ജില്ലാ പഞ്ചയത്ത് അംഗം ശ്രീമതി കെ താഹിറ,എസ് പി സി കണ്ണൂർ സിറ്റി എഡിഎൻഒ ശ്രീ കെ രാജേഷ്, പ്രിൻസിപ്പൽ ശ്രീ ഹാഷിം എം സി , പ്രധാനാധ്യാപകൻ ശ്രീ ടി ഒ മുരളീധരൻ, പിടിഎ പ്രസിഡൻ്റ് ശ്രീ അബ്ദു റഹ്‌മാൻ സി എൻ എന്നിവർ സംബന്ധിച്ചു.
      എസ് പി സി കണ്ണൂർ സിറ്റി പ്രൊജക്ട് അസി. ശ്രീ സി എം ജയദേവൻ,മുൻ എഡിഎൻഒ ശ്രീ സി ചന്ദ്രൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ശ്രീമതി മീനാകുമാരി കാനാ ഇടത്തിൽ, ശ്രീമതി അമൃത എ, മയ്യിൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീ ശ്രീജിത് കെ , ശ്രീമതി സൗമ്യ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
   വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച കേഡറ്റുകൾക്കുള്ള ഉപഹാരങ്ങൾ നൽകി. സീനിയർ കേഡറ്റ് ആദിനാഥ് സി പരേഡ് കമാൻഡറായും സീനിയർ കേഡറ്റ് രാഗപ്രിയ പി വി സെക്കൻ്റ് ഇൻ കമാൻഡറായും പരേഡിനെ മുന്നിൽ നിന്ന് നയിച്ചു. ആൻവി അശോകൻ ടി, ഹർഷൽ രതീഷ് തുടങ്ങിയവർ പ്ലറ്റൂൺ ലീഡർമാരായി. മികച്ച ഇൻഡോർ കേഡറ്റായി ദിയ ദിനേഷിനെയും മികച്ച ഔട്ട്ഡോർ കേഡറ്റായി അഷിൻ ലക്ഷ്മണിനെയും തെരഞ്ഞെടുത്തു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്