Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ചന്ദന മരം മോഷണം; ഒരാൾ കൂടി പിടിയിൽ

ചന്ദന മരം മോഷണം; ഒരാൾ കൂടി പിടിയിൽ

മട്ടന്നൂർ: മട്ടന്നൂർ കോളാരി കൊക്കയിൽ റോഡിൽ വെച്ച് പോലീസിനെ കണ്ട് ചന്ദന തടികൾ ഉപേക്ഷിച്ച് കടന്നു കളഞ്ഞവരിൽ ഒരാൾ കൂടി പിടിയിലായി. മട്ടന്നൂർ നെല്ലൂന്നി നെടുക്കണ്ടിപറമ്പ് സ്വദേശി വിഷ്ണു. എസ് (27) ആണ് പിടിയിലായത്.

കഴിഞ്ഞ 14-ാം തീയതി പുലർച്ചെ നാലരയോടെയാണ് സംഭവം. ചന്ദന തടികൾ മുറിച്ച് സ്കൂട്ടറിൽ കടത്തുന്നതിനിടയിൽ പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് കഞ്ഞിരോട് തലമുണ്ട സ്വദേശി മുഹമ്മദ്‌ റാഫി (28) മുന്നേ പിടിയിലായിരുന്നു.

0/Post a Comment/Comments