സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് 2023-24  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് 16  ൽ കസ്തൂർബാ കോളനി മുതൽ പൊറോളം വിനോദൻ പീടിക വരെ ഒരു കിലോമീറ്റർ ദൂര പരിധിയിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു. ലൈറ്റ് സ്വിച്ച് ഓൺ ഉദ്ഘാടനം വാർഡ് മെമ്പർ അഡ്വ ജിൻസി സി നിർവ്വഹിച്ചു. മുൻ വാർഡ് മെമ്പർ ടി ആർ ചന്ദ്രൻ  അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ എൻ സുനേഷ് സ്വാഗതം പറഞ്ഞു . വാർഡ് വികസന സമിതി അംഗങ്ങൾ, ഹരിത സേന അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്