ചരിത്ര വിസ്മയം തീർത്ത് മാണിയൂർ സെൻട്രൽ എ എൽ പി സ്കൂൾ

മാണിയൂർ: മാണിയൂർ സെൻട്രൽ എ എൽ പി സ്കൂൾ പഠനോത്സവവും എൻ്റോവ്മെന്റ് വിതരണവും നടന്നു. ഒന്നുമുതൽ അഞ്ച് വരെയുള്ള ക്ലാസുകാർ ഒരുക്കിയ വിവിധ സ്റ്റാളുകൾ ഏറെ മികവുറ്റതായിരുന്നു.
'പഴമയിലേക്ക്' എന്ന പേരിൽ നടത്തിയ പഴയകാല ഉപകരണങ്ങളുടെ പ്രദർശനം  കുട്ടികളിലും രക്ഷിതാക്കളിലും നാട്ടുകാരിലും  ഏറെ കൗതുകമുണർത്തുന്നതായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല ,ആട്ടമ്മി , കല്ലുമെതി, പത്തായം, ചെല്ലപ്പെട്ടി, വരിയ, മരക്കൈൽ, ഇസ്തിരിപ്പെട്ടി തുടങ്ങി നിരവധി സാധനങ്ങൾ പ്രദർശനത്തിനായി ഒരുക്കിയിരുന്നു പുതു തലമുറയ്ക്ക് ഏറെ കൗതുക മുണർത്തുന്ന  പ്രവർത്തനമായി പഴമയിലേക്ക് ചരിത്ര പ്രദർശനം. പി ടി എ പ്രസിഡൻ്റ്  ശ്രീ. ഒ പ്രവീൺ അധ്യക്ഷതയിൽ കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി റജി പരിപാടി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് സൗത്ത് BPC ഗോവിന്ദൻ ഏടാടത്തിൽ എൻ്റോവ്മെന്റ് വിതരണം നടത്തി. ഹെഡ്മിസ്ട്രസ് കെ സി ഷംന റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി എം അഷ്റഫ് മാസ്റ്റർ, സ്കൂൾ വിദ്യാർഥികളായ കുമാരി ആദ്രയ, കുമാരി നക്ഷത്ര, എന്നിവർ ആശംസകൾ പറഞ്ഞു. കുമാരി നിയ പ്രിയേഷ് സ്വാഗതവും കുമാരി നവാർ ഹബീബ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്