രണ്ടാംകടവ്: രണ്ടാംകടവ് സെൻ്റ് ജോസഫ് എൽ.പി സ്കൂളിൻ്റെ വാർഷികാഘോഷവും പഠനോത്സവവും നടന്നു. അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി. എൽസമ്മ ചേന്നംകുളം അധ്യക്ഷത വഹിച്ചു. റവഫാ ജോസഫ് തേനംമാക്കൽ (സ്കൂൾ മാനേജർ) സ്വാഗതവും, ഹെഡ്മിസ്ട്രസ് മിനിമോൾ സി അബ്രാഹം റിപ്പോർട്ട് അവതരണവും നടത്തി.
ശ്രീമതി. ലീലാമ്മ തോമസ് (റിട്ട. ഹെഡ്മിസ്ട്രസ്), ശ്രീമതി ജാൻസി മാത്യു (HM. നിർമ്മല LPS മാങ്ങോട്), ശ്രീമതി ഹഫ്സീന (BRC കോർഡിനേറ്റർ), ശ്രീ സെബാൻ കെ ജോർജ് (PTA പ്രസിഡണ്ട്), ശ്രീമതി.സീന സണ്ണി (MPTA പ്രസിഡണ്ട്), എസ്തേർ എൽസബത്ത് സെബാൻ (വിദ്യാർത്ഥി പ്രതിനിധി) തുടങ്ങിയവർ പ്രസംഗിച്ചു. ശ്രീമതി ഷൈമോൾ പി.വി (SRG കൺവീനർ) നന്ദിയും പറഞ്ഞു. തുടർന്ന് എൻഡോമെന്റ് വിതരണവും സമ്മാനദാനവും തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
Post a Comment