കലാലയകുറ്റ്യാട്ടൂരിൻ്റെ പ്രതിമാസ പരിപാടിക്ക് തുടക്കമായി

കുറ്റിയാട്ടൂർ: മുപ്പത് വർഷം മുർപേ
കെ.എ.കെ.എൻ.എസ്. എ.യു.പി.സ്കൂൾ അധ്യാപനും, കലാ - കായികസാംസ്കാരിക പ്രവർത്തകനുമായിരുന്ന എം.എം.റഷീദ് മാസ്റ്റർ തുടക്കമിട്ട കലാലയ കുറ്റ്യാട്ടൂർ എന്ന സംഘടനയുടെ പ്രതിമാസ പരിപാടിക്ക് തുടക്കമായി. 
കെ. എ. കെ. എൻ.എസ് എ.യു. പി. സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ സംഘടന പ്രസിഡണ്ട് സജീവ് അരിയേരി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എ.രവീന്ദ്രൻ സ്വാഗതം പറഞ്ഞു.
മുപ്പത് വർഷം മുൻപേ കുറ്റ്യാട്ടൂരിലെ കലാസാംസ്കാരിക പ്രവർത്തകരെ സംഘടിപ്പിച്ച് കലാലയ കുറ്റ്യാട്ടൂർ എന്ന സംഘടന രൂപീകരിച്ചെങ്കിലും അകലത്തുണ്ടായ റഷീദ് മാസ്റ്റരുടെ മരണത്തെ തുടർന്ന്   കലാലയുടെ പ്രവർത്തനങ്ങൾ നിലച്ചു. തുടർന്ന് ഏറെ വർഷങ്ങൾക്ക് ശേഷം കലാലയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി പ്രതിമാസ കലാപരിപാടികൾക്ക് തുടക്കമായത്.
ചടങ്ങിൽ പ്രധാനാധ്യാപിക കെ.കെ.അനിത, കണ്ണൂർ ഗവ. പോളിടെക്നിക് യൂണിയൻ കലോത്സവം നടക മത്സരങ്ങളിൽ മികച്ച നടിയായ അശ്വതി മനോഹരൻ, കാനം ഫെസ്റ്റിൽ മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സജിത്ത് കോടിക്കണ്ടി എന്നിവർക്കുള്ള ഉപഹാര സമർപ്പണവും നടത്തി.
റഷീദ് മാസ്റ്റരുടെ ഫോട്ടോ അനാഛാദനം കലാലയ ജോയിന്റ് സെക്രട്ടറി കെ.പ്രകാശനും സെക്രട്ടറി കെ.രവീന്ദ്രനും ചേർന്ന് നിർവഹിച്ചു.
വൈസ് പ്രസിഡന്റ്  റീന കതൃക്കോട്ട്, ഷൈന മനോഹരൻ, ജയൻ ചോല എന്നിവർ സംസാരിച്ചു. ചാനൽ അവതാരകനും, സിനി കോമഡി ആർട്ടിസ്റ്റുമായ നവീൻ പനങ്കാവ് പ്രോഗ്രാമിൽ അവതാരകനായി. തിരുവാതിര, കൈകൊട്ടിക്കളി, മറ്റ് നൃത്ത നൃത്യങ്ങൾ, കരോക്കെ ഗാനമേള എന്നിവയും അരങ്ങേറി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്