നാറാത്ത് വലിയപറമ്പ് ക്ഷേത്രത്തിലെ ഉത്സവാഘോഷവും കൊടുങ്ങല്ലൂർ ഭരണിയാത്രിയും 2024 മാർച്ച് 29,30,31 വെള്ളി, ശനി, ഞായർ തീയതികളിൽ നടക്കും.
ഉത്സവ ആഘോഷത്തിന്റെ ഒന്നാം ദിവസമായ നാളെ (മാർച്ച് 29 വെള്ളി) രാത്രി 7 മണിക്ക് വിവിധ സുമേഷ് അയിരൂർ നയിക്കുന്ന കരോക്കെ ഗാനമേള നടക്കും. തുടർന്ന് തിരുവാതിര കളി, കൈകൊട്ടി കളി, കുട്ടികളുടെ നൃത്ത നിത്യങ്ങൾ തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും.
രണ്ടാം ദിവസമായ മാർച്ച് 30 ശനിയാഴ്ച രാവിലെ ഗണപതിഹോമം, 11മണിക്ക് തിരുവായുധം പുറത്ത് എഴുന്നള്ളിക്കൽ വൈകുന്നേരം 7 മണിക്ക് ഗുളികന്റെ വെള്ളാട്ടം രാത്രി 8:00 മണിക്ക് ഘണ്ഠകർണ്ണൻ വെള്ളാട്ടം രാത്രി 10 മണിക്ക് കുളിച്ചെഴുന്നള്ളത്ത് രാത്രി 12 മണിക്ക് ഗുരുതി അടിയന്തരം എന്നിങ്ങനെ നടക്കും.
ഉത്സവ ആഘോഷത്തിന് സമാപന ദിവസമായ മാർച്ച് 31 ഞായറാഴ്ച പുലർച്ചെ 3 മണിക്ക് ഗുളികൻ തിറ, രാവിലെ 5 മണിക്ക് ഘണ്ഠകർണ്ണൻ ആറുമണിക്ക് വസൂരി മാല തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് കള്ളിയാമ്പള്ളി എന്ന ചടങ്ങോടെ ഉത്സവത്തിന് സമാപനം കുറിക്കും.
ഏപ്രിൽ 7 ഞായറാഴ്ച ക്ഷേത്രത്തിൽ നിന്ന് കൊടുങ്ങല്ലൂർ ഭരണിയാത്ര നടക്കും.
കൊടുങ്ങല്ലൂർ ഭരണിയാത്രിക്ക് ജനങ്ങൾക്ക് മുൻകൂറായി ബുക്ക് ചെയ്യാവുന്നതാണ്
ബുക്ക് ചെയ്യാനായി 9895297453, 8907942216 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Post a Comment