ലോകസഭ തെരഞ്ഞെടുപ്പ് രാജ്യത്തെ വീണ്ടെടുക്കാനുള്ള അവസരം: അഡ്വ. കെ.സി. ഷബീർ

കോട്ടക്കുന്ന്: ഹിന്ദുത്വ- ഫാഷിസ്റ്റ് ശക്തികളിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കാനുള്ള  അവസരമാണ് ലോകസഭ തെരഞ്ഞെടുപ്പെന്ന് എസ് ഡി പി ഐ ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ.സി. ഷബീർ പറഞ്ഞു. എസ്ഡിപിഐ അഴീക്കോട് മണ്ഡലം കമ്മിറ്റി കോട്ടക്കുന്ന് ഫിദ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി ഫാഷിസത്തെ ചെറുത്തു തോൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഴിക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനീർ പെയ്ത്തുംകടവ്, വൈസ് പ്രസിഡണ്ട് റഹീം പൊയ്ത്തുംകടവ്. സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം അബ്ദുള്ള മന്ന, ഓർഗനൈസിങ് സെക്രട്ടറി ഹനീഫ കണ്ണാടിപ്പറമ്പ് എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്