![]() |
മയ്യില്‍ പെട്രോൾ പമ്പിന് മുന്‍വശത്ത് അപകടക്കെണിയായി റോഡില്‍ പൊങ്ങി നില്‍ക്കുന്ന കോണ്‍ക്രീറ്റ് സ്ലാബ് |
മയ്യില്‍: തിരക്കേറിയ പ്രധാന റോഡരികില്‍ പൊങ്ങിനില്‍ക്കുന്ന സ്ലാബ് വാഹനയാത്രക്കാര്‍ക്ക് അപകടക്കെണിയാകുന്നു. മയ്യില്‍ ടൗണിലെ പെട്രോള്‍ പമ്പിനു മുന്‍വശത്തായാണ് നിരവധി ഇരുചക്രവാഹനങ്ങള്‍ അപകടത്തിലായ സ്ലാബുള്ളത്. പ്രെട്രോള്‍ നിറച്ചതിനു ശേഷം വേഗത്തില്‍ റോഡിലേക്ക് കയറുന്ന വാഹനങ്ങളാണ് ഉയര്‍ന്നു നില്‍ക്കുന്ന സ്ലാബില്‍ കയറി തെന്നി വീഴുന്നത്. ചെക്ക്യാട്ട് കാവ്- ചാലോട് പ്രധാന പാതയിലാണിതുള്ളത്. റോഡിലേക്ക് തെന്നിവീഴുന്ന യാത്രക്കാര്‍ക്ക് ഭാഗ്യം കൊണ്ട് മാത്രമാണ് ജീവന്‍ തിരിച്ചു കിട്ടുന്നതെന്നാണ് യാത്രക്കാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം മുല്ലക്കൊടിയിലെ യുവാവിന്റെ ബൈക്ക് സ്ലാബില്‍ തട്ടി തെന്നിവീണ് സാരമായ പരിക്കേറ്റിരുന്നു.
അപകട ഭീഷണിയായ സ്ലാബ് നീക്കം ചെയ്യണം
നിരവധി ഇരുചക്ര വാഹനങ്ങളുള്‍പ്പെടെ അപകടത്തിനിടയാക്കിയ മയ്യില്‍ പ്രധാന റോഡിലെ സ്ലാബ് അടയന്തിരമായ നീക്കം ചെയ്യണം. അപകടത്തില്‍പെട്ട് ബൈക്കുകളുടെ ടയര്‍ കീറിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്.
Post a Comment