പ്രമോദ് കുമാർ അതിരകത്തിൻ്റെ പകൽ വഴിയിലെ ഇരുളിടങ്ങൾ പ്രകാശനം ചെയ്യ്തു

കേരള സാഹിതി കണ്ണൂർ ജില്ലാ ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രമോദ് കുമാർ അതിരകത്തിൻെ പകൽ വഴിയിലെ ഇരുളിടങ്ങൾ എന്ന ഖണ്ഡകാവ്യ പ്രകാശനം ചെയ്തു. മഹാത്മ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ചലച്ചിത്രഗാന രചയിതാവ് രാജീവ് ആലുങ്കൽ എഴുത്തുകാരിയും ചിത്രകാരിയുമായ ഭാഗ്യലക്ഷ്മി പി.കെയ്ക്ക് നൽകി പ്രകാശനം ചെയ്തു. മാക് ബേത്ത് പബ്ലിക്കേഷനാണ് മീഡിയ എൽ.എൽ. പിയാണ് ഖന്ധകാവ്യ പബ്ലിഷ് ചെയ്യ്തത്. ദേശീയ അദ്ധ്യാപക ജേതാവ്  രാധാകൃഷ്ണൻ മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. പി.വി ശ്രീധരൻ മാസ്റ്റർ , ശശിധരൻ മാസ്റ്റർ , എന്നിവർ ആശംസ അറിയിച്ചു. പ്രശസ്ത പിന്നണി ഗായകൻ സുമേഷ് അയിരൂരിൻ്റെ പ്രർത്ഥനയായാണ് പ്രകാശന ചടങ്ങ് ആരംഭിച്ചത്. സി. സുജിത്ത് സ്വാഗതവും നിധീശൻ മാസ്റ്റർ നന്ദിയും പറഞ്ഞു. പ്രമോദ് കുമാർ അതിരകം മറുമൊഴി നടത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്