'വിഷൻ കോൺക്ലേവ് നമ്മുടെ കണ്ണൂർ' വികസന സെമിനാർ നാളെ

കണ്ണൂർ : എൽഡിഎഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വിഷൻ കോൺക്ലേവ് നമ്മുടെ കണ്ണൂർ വികസന സെമിനാർ ചൊവ്വാഴ്ച സാധുകല്ല്യാണ മണ്ഡപത്തിൽ നടക്കും. രാവിലെ പത്തിന് ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാകും. എം വി ജയരാജൻ രൂപ രേഖ അവതരിപ്പിക്കും.
 കണ്ണൂർ വികസന കുതിപ്പിലാണ്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനത്തൊടൊപ്പം കേന്ദ്ര സഹായവും പദ്ധതികളും നടപ്പായാൽ വികസന രംഗത്ത് വലിയ മുന്നേറ്റം ജില്ലക്ക് ഉണ്ടാക്കാൻ സാധിക്കും. വികസന പ്രവർത്തനങ്ങൾ കുറെ കൂടി ഉയർത്തി കൊണ്ടു വരുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന സെമിനാറിൽ  വ്യവസായ വാണിജ്യ പ്രമുഖർ, സന്നദ്ധ സംഘടനകൾ, വികസ തൽപരരായ വ്യക്തികൾ തുടങ്ങിയവരെല്ലാം പങ്കെടുക്കും. ഇവരെല്ലാം സമർപ്പിക്കുന്ന നിർദേശങ്ങളും അഭിപ്രായങ്ങളും കൂട്ടിചേർത്താണ് വികസന രേഖ തയ്യാറാക്കുക.  കൂടുതൽ നിർദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുന്നതിന് വേണ്ടി  ചൊവ്വാഴ്ച നടക്കുന്ന വിഷൻ കോൺക്ലേവ് വിജയിപ്പിക്കണമെന്ന് എൽഡിഎഫ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് സിപി സന്തോഷ്‌കുമാറും സെക്രട്ടറി എൻ ചന്ദ്രനും അഭ്യർത്ഥിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്