ഡോ : സി. ശശിധരൻ അനുസ്മരണം സംഘടിപ്പിച്ചു

ഗ്രന്ഥാലയവും പുരോഗമന കലാ സാഹിത്യ സംഘം മയ്യിൽ മേഖലയും സoയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം  ജില്ല ലൈബ്രറി കൗൺസിൽ ജില്ല സെക്രട്രറി പി.കെ വിജയൻ ഉത്‌ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗൺസിൽ മെമ്പർ കെ. പി കുഞ്ഞികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ: കെ.രാജഗോപലൻ, ശ്രീധരൻ സംഘമിത്ര,
എം ഗിരീശൻ, സി വി ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു. അനുസ്മരണത്തോട നുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാ തലത്തിൽ സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൽ വിജയിച്ച കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് മയ്യിൽ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ സി.കെ പ്രീത  വിതരണം ചെയ്തു.
ചടങ്ങിൽ വായനശാല സെക്രട്രറി ഒ എം  മധുസൂദനൻ സ്വാഗതം പറഞ്ഞു.പ്രസിഡന്റ്  പി. ജനാർദ്ധനൻ അദ്ധ്യക്ഷതയും വഹിച്ചു.
തുടർന്ന് നടന്ന കവിസമ്മേളനത്തിൽ 
രതീശൻ ചെക്കിക്കുളം, അഭിലാഷ് കണ്ടക്കൈ. പ്രദീപ് കുറ്റ്യാട്ടൂർ,
വിനോദ് കെ നമ്പ്രo, ബാബുരാജ് മലപ്പട്ടം, കെ.രജ്ജിത്ത് മാസ്റ്റർ,
ടി. ഗംഗാധരൻ മാസ്റ്റർ, എം വി പി അടിച്ചേരി, പ്രേമലത പനങ്കാവ്,
സി വി. ഗിരീശൻ, ഒ എം മധുസൂദനൻ എന്നിവർ കവിത അവതരിപ്പിച്ചു.
അക്ഷര ശ്ലോക സദസ്സിന് സി വി ഭാസ്‌ക്കരൻ, കെ വി സരസ്വതി ടീച്ചർ, എ പ്രീയംവദ ടീച്ചർ, ഒ എം മധുസൂദനൻ എന്നിവർ നേതൃത്വം നൽകി. പ്രദീപ്‌ കുറ്റ്യാട്ടൂർ നന്ദിയും രേഖപ്പെടുത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്