കണ്ണൂര്‍: അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികളെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി സമ്ബൂര്‍ണ രജിസ്ട്രേഷന്‍ ഉറപ്പാക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രത്യേക ക്യാമ്ബയിന്‍.
അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികളെയും വോട്ടര്‍മാരാക്കിയ രാജ്യത്തെ ആദ്യ ജില്ലയെന്ന നേട്ടം കൈവരിക്കാന്‍ ഒരുങ്ങുകയാണ് കണ്ണൂര്‍. അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് നോഡല്‍ ഓഫീസറായ സ്വീപിന്റെ നേതൃത്വത്തിലാണ് ക്യാമ്ബയിന്‍ ആരംഭിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ ക്യാമ്ബുകള്‍ സംഘടിപ്പിച്ച് ലക്ഷ്യം കൈവരിക്കാനാണ് സ്വീപിന്റെ പദ്ധതി.
ജില്ലയിലെ 30 ഓളം കോളേജുകളില്‍ നിലവില്‍ ക്യാമ്ബയിന്‍ നടന്നു വരുന്നു. ലൂര്‍ദ് കോളേജ് ഓഫ് നഴ്സിംഗ് ആണ് വിദ്യാര്‍ഥികളുടെ സമ്ബൂര്‍ണ വോട്ടര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ജില്ലയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം. താല്‍പര്യമുള്ള കോളേജുകള്‍ക്ക് ക്യാമ്ബ് സംഘടിപ്പിക്കാന്‍ സ്വീപിന്റെ സഹായം ലഭിക്കും. ഇതിനായി [email protected] എന്ന മെയിലിലോ 9605125092 എന്ന ഫോണ്‍ നമ്ബറിലോ ഒരാഴ്ച്ചകം ബന്ധപ്പെടണം. വ്യക്തികള്‍ക്ക് https://voters.eci.gov.in/login ല്‍ ലോഗിന്‍ ചെയ്തും വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാം
Post a Comment