വയോധികയുടെ കാല്‍ കടിച്ചുമുറിച്ച കാട്ടുപന്നികളെ വെടിവെച്ചു കൊന്ന് വനം വകുപ്പ്

പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്ത് വയോധികയെ അക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ച കാട്ടുപന്നികളെ വെടിവെച്ചു കൊന്ന് വനംവകുപ്പ്. കളപ്പെട്ടി വടവടി വെള്ളപുളിക്കളത്തില്‍ കൃഷ്ണന്റെ ഭാര്യ തത്ത(61)യ്ക്കാണു പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ തത്ത വീടിനോട് ചേര്‍ന്ന് വിറക് ശേഖരിക്കുന്നതിനിടെ കാട്ടുപന്നി ആക്രമിക്കുകയായിരന്നു.

കുതറിമാറാൻ ശ്രമിച്ചെങ്കിലും വലതുകാലില്‍ പന്നി കടിച്ചുപിടിച്ചു. ഏറെ നേരം കടിച്ചുപിടിച്ച ശേഷം മാത്രമാണ് പന്നി തത്തയെ വിട്ടത്. അപ്പോഴേക്ക് കാല്‍മുട്ടിനും കണങ്കാലിനുമിടയിലായി നല്ലതുപോലെ മാംസം നഷ്ടപ്പെട്ടു. തുടർന്ന് ഗുരുതരമായി പരുക്കേറ്റ തത്തയെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ നില ആശങ്കാജനകമാണെന്നാണെന്നാണ് വിവരം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്